Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nature And Trees

Palakkad

പ്ര​കൃ​തി​യോ​ടും മ​ര​ങ്ങ​ളോ​ടും കൂ​ട്ടു​കൂ​ടി വി​മ​ൽ

പാ​ല​ക്കാ​ട്: പ്ര​കൃ​തി​യും മ​ര​ങ്ങ​ളും ജീ​വി​ത​ത്തി​ൻ​റെ ഭാ​ഗ​മാ​യി കൊ​ണ്ടു​ന​ട​ക്കു​ന്ന പു​തു​ശേ​രി നെ​ല്ലി​ക്കാ​ട് ആ​ല​യ്ക്ക​ൽ വീ​ട്ടി​ൽ ബി. ​വി​മ​ൽ പ​രി​സ്ഥി​തി കാ​വ​ൽ​ക്കാ​രി​ലെ വേ​റി​ട്ട മു​ഖ​മാ​കു​ന്നു.

പ​രി​സ്ഥി​തി​ദി​നം ക​ല​ണ്ട​റി​ലെ ഒ​രു ദി​വ​സ​മാ​യി ചു​രു​ങ്ങി​യ വ​ർ​ത്ത​മാ​ന​കാ​ല​ത്ത് വ​ർ​ഷം​മു​ഴു​വ​നും പ്ര​കൃ​തി​യു​ടെ കാ​വ​ലാ​ളാ​യി തു​ട​രു​ക​യാ​ണ് ഈ ​യു​വാ​വ്.

വാ​യു, വെ​ള്ളം, പ​രി​സ്ഥി​തി എ​ന്നി​വ ന​ന്നാ​യാ​ൽ മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യ​വും ന​ന്നാ​കു​മെ​ന്നും ദീ​ർ​ഘാ​യു​സ് കൈ​വ​രു​മെ​ന്നും വി​മ​ൽ വി​ശ്വ​സി​ക്കു​ന്നു.
മ​ല​ന്പു​ഴ- പു​തു​ശേ​രി റോ​ഡി​ൽ നി​ര​ന്നു​നി​ൽ​ക്കു​ന്ന നൂ​റു​ക​ണ​ക്കി​നു ത​ണ​ൽ​മ​ര​ങ്ങ​ൾ വി​മ​ൽ ന​ട്ടു​വ​ള​ർ​ത്തി​യ​താ​ണ്.

കൂ​ടാ​തെ മ​രു​ത​റോ​ഡ് ടെ​ക്നി​ക്ക​ൽ സ്കൂ​ൾ പ​രി​സ​ര​ത്ത് പ​ട​ർ​ന്നു​പ​ന്ത​ലി​ച്ചു​നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ളും വി​മ​ലി​ന്‍റെ ക​രു​ത​ലി​ന്‍റെ ഫ​ല​മാ​ണ്. മ​രം ന​ടു​ന്ന​തി​ലൊ​തു​ങ്ങു​ന്നി​ല്ല വി​മ​ലി​ന്‍റെ പ്ര​യ​ത്നം.

വേ​ന​ൽ​ക്കാ​ല​ത്ത് അ​വ​യ്ക്ക് വെ​ള്ള​വും വ​ള​വും ന​ൽ​കാ​നും മൃ​ഗ​ങ്ങ​ളി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കാ​ൻ ട്രീ​ഗാ​ർ​ഡ് ഒ​രു​ക്കാ​നും വി​മ​ൽ ശ്ര​ദ്ധി​ക്കു​ന്നു. ഉ​ങ്ങ്, പ്ലാ​വ്, മാ​വ്, പു​ളി മ​ര​ങ്ങ​ളാ​ണ് കൂ​ടു​ത​ലാ​യി ന​ട്ടു​വ​ള​ർ​ത്തു​ന്ന​ത്.

ഓ​രോ വ്യ​ക്തി​യും അ​വ​ർ​ക്കാ​വു​ന്ന രീ​തി​യി​ൽ പ​രി​സ്ഥി​തി സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ത്താ​ൽ വ​ർ​ഷം​മു​ഴു​വ​നും പ​രി​സ്ഥി​തി​ദി​ന​മാ​കു​മെ​ന്നാ​ണ് വി​മ​ലി​ന്‍റെ പ​ക്ഷം.
എ​ന്നാ​ൽ ഇ​ന്ന് പ​രി​സ്ഥി​തി സം​ര​ക്ഷ​ണം ഫാ​ഷ​നാ​യി മാ​റു​ക​യും ഓ​രോ പ​രി​സ്ഥി​തി​ദി​ന​ത്തി​ലും മു​ൻ​വ​ർ​ഷം മ​രം​ന​ട്ട സ്ഥ​ല​ത്തു​ത​ന്നെ വീ​ണ്ടും ന​ടു​ന്ന അ​വ​സ്ഥ​യു​മാ​ണെ​ന്ന് വി​മ​ൽ നി​രാ​ശ​യോ​ടെ പ​റ​യു​ന്നു.

ദേ​ശീ​യ​പാ​ത​യോ​ര​ത്ത് വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്നു വ​ലി​ച്ചെ​റി​യു​ന്ന മാ​ലി​ന്യ​ങ്ങ​ൾ സ്വ​ന്തം ചെ​ല​വി​ൽ ജെ​സി​ബി കൊ​ണ്ടു​വ​ന്ന് നീ​ക്കം​ചെ​യ്തും വി​മ​ൽ മാ​തൃ​ക കാ​ട്ടി​യി​ട്ടു​ണ്ട്.

കോ​ര​യാ​ർ​പു​ഴ സം​ര​ക്ഷ​ണ​ത്തി​നാ​യി നി​ര​ന്ത​ര പോ​രാ​ട്ട​ത്തി​ലാ​ണ് വി​മ​ൽ. ഇ​തി​നാ​യി വി​വി​ധ സം​ഘ​ട​ന​ക​ളു​മാ​യി കൈ​കോ​ർ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്നു. ര​ക്ത​ദാ​ന​സേ​ന​യി​ലെ സ​ജീ​വ അം​ഗം കൂ​ടി​യാ​ണ് വി​മ​ൽ.ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​നി​ടെ അ​യ്യാ​യി​ര​ത്തോ​ളം മ​ര​ങ്ങ​ൾ വി​മ​ൽ ന​ട്ടു​വ​ള​ർ​ത്തി വ​ലു​താ​ക്കി​യി​ട്ടു​ണ്ട്.


റോ​ഡ് വി​ക​സ​ന​ത്തി​നാ​യി ഓ​രോ മ​രം മു​റി​ക്കു​ന്പോ​ഴും മ​റ്റൊ​രി​ട​ത്ത് ഒ​രു മ​രം ന​ടു​ക​യെ​ന്ന വാ​ശി വി​മ​ലി​നു​ണ്ട്. ത​ന്‍റെ പ്ര​വൃ​ത്തി​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്പോ​ഴും സ​ഹാ​യ​ങ്ങ​ളൊ​ന്നും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രി​ഭ​വ​വും വി​മ​ലി​നു​ണ്ട്.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നാ​യി സ്തു​ത്യ​ർ​ഹ സേ​വ​നം ന​ട​ത്തു​ന്ന വി​മ​ലി​നു സം​സ്ഥാ​ന വ​നം​വ​കു​പ്പി​ന്‍റെ 2014 ലെ ​പ്ര​കൃ​തി​മി​ത്ര പു​ര​സ്കാ​ര​വും 2023 ലെ ​വ​ന​മി​ത്ര പു​ര​സ്കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​കൂ​ടാ​തെ നി​ര​വ​ധി ബ​ഹു​മ​തി​ക​ളും അം​ഗീ​കാ​ര​ങ്ങ​ളും വി​മ​ലി​നെ തേ​ടി​യെ​ത്തി.

സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ജോ​ലി​യി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന തു​ച്ഛ​മാ​യ വ​രു​മാ​നം കൊ​ണ്ടാ​ണ് വി​മ​ൽ വ​ലി​യ സാ​മൂ​ഹ്യ​സേ​വ​നം ന​ട​ത്തു​ന്ന​ത്.ആ​ദ്യ​ഘ​ട്ട​ത്തി​ൽ വീ​ട്ടു​കാ​രി​ൽ നി​ന്നും എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അ​ച്ഛ​ൻ ബാ​ല​കൃ​ഷ്ണ​നും അ​മ്മ പ​ത്മാ​വ​തി​യും ഭാ​ര്യ ബി​ബി​ത​യും വി​മ​ലി​ന്‍റെ ഇ​ഷ്ട​ത്തി​നൊ​പ്പം കൂ​ട്ടു​കൂ​ടി​ക്ക​ഴി​ഞ്ഞു.

സ്വ​ന്ത​മാ​യി ഒ​രു വീ​ടെ​ന്ന സ്വ​പ്നം അ​ല​ട്ടു​ന്പോ​ഴും മ​നു​ഷ്യ​രാ​ശി​യു​ടെ നി​ല​നി​ൽ​പി​നു പ്ര​കൃ​തി​യെ പ​ച്ച​പ്പ​ണി​യി​ക്കാ​നു​ള്ള ക​ഴി​ഞ്ഞ ഇ​രു​പ​തു​വ​ർ​ഷ​മാ​യി തു​ട​രു​ന്ന ത​ന്‍റെ പ്ര​യ​ത്നം പ​രാ​തി​ക​ളും പ​രി​ഭ​വ​വു​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ് ഈ ​യു​വാ​വ്.

Latest News

Corehub Up